
എബ്രഹാം മാടമാക്കൽ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന്, ജസ്റ്റിസ് ബാബു മാത്യു പി.തോമസ് സമർപ്പിക്കുന്നു.കെ. എം അലി അക്ബർ , ഷാജി ജോർജ് പ്രണത, നവോത്ഥാന കേന്ദ്ര o പ്രസിഡൻ്റ് കെ. എം ശരത് ചന്ദ്രൻ ,. ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ അനിൽ ഫിലിപ്പ് സി എം ഐ , നവോത്ഥാനകേന്ദ്രം സെക്രട്ടറി ഹെൻറി ഷാജൻ്, എന്നിവർ സമീപം.
കൊച്ചി: എബ്രഹാം മാടമാക്കൽ അവാർഡ് അശോകൻ ചരുവിലിന് സമർപ്പിച്ചു.സ്വാതന്ത്ര്യസമര കാലത്ത് നിസ്തുലമായ സേവനമനുഷ്ടിച്ച വ്യക്തിയാണ് എബ്രഹാം മാടമാക്കൽ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനോടൊപ്പം പല വ്യക്തികളെയും അതിലേക്ക് കൊണ്ടുവരികയും ചെയ്തു സാഹിത്യ പ്രവർത്തനത്തിലൂടെ കേരള സമൂഹത്തിന് പുത്തനുണർവ്വ് നൽകുവാൻ ശ്രമിച്ച വ്യക്തി കൂടിയാണ് എബ്രഹാം മാടമാക്കലെന്ന് ജസ്റ്റിസ് ബാബു മാത്യൂ പി.ജോസ്ഫ് അഭിപ്രായപ്പെട്ടു. കൊച്ചി നവോത്ഥാന സാംസ്‌കാരികകേന്ദ്രവും ചാവറ കൾച്ചറൽ സെൻ്ററും ചേർന്ന് സംഘടിപ്പിച്ച എബ്രഹാം മാടമാക്കൽ അവാർഡ് സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വിറ്റ് ഇന്ത്യാസമരത്തിലും പൂന മാർച്ചിലും പങ്കെടുത്ത് ജയിൽ വാസമനുഷ്ടിച്ച എബ്രഹാം മാടമാക്കലിനെ ഒഴിവാക്കിയുള്ള സാഹിത്യ ചരിത്രമുണ്ടാവില്ലായെന്നും അദ്ദേഹം പറഞ്ഞു. എബ്രഹാം മാടമാക്കൽ അവാർഡ്, സാഹിത്യകാരൻ അശോകൻ ചരുവിലിന് , ജസ്റ്റിസ് ബാബു മാത്യൂ പി ജോസഫ് സമർപ്പിച്ചു.അടിമത്വവും വർണ്ണവിവേചനവും ജാതി മർദനവും നിലനിന്നിരുന്ന ലോകത്തു അവയ്കെതിരായ പോരാട്ടങ്ങളിലൂടെ ഉയർന്നുവന്നവരാണ് എബ്രഹാം മാടമാക്കലിനെപ്പോലുള്ള സ്വാതന്ത്ര്യ സമര സേനാനികളും എഴുത്തുകാരും. അവരുടെ തലമുറ നേടിയെടുത്ത സ്വാതന്ത്ര്യവും സമത്വ ചിന്തയുംവെല്ലുവിളിക്കപ്പെടുന്ന കാലമാണിത്, അബ്രഹാം മാടമാക്കലിനെ പോലുള്ളവരുടെ ഓർമ്മ കരുത്തുപകരുമെന്ന് അവാർഡ് സ്വീയകരിച്ചുകൊണ്ട് അശോകൻ ചരുവിൽ പറഞ്ഞു.
നവോത്ഥാന കേന്ദ്ര o പ്രസിഡൻ്റ് കെ. എം ശരത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ അനിൽ ഫിലിപ്പ് സി എം ഐ , നവോത്ഥാനകേന്ദ്രം സെക്രട്ടറി ഹെൻറി ഷാജൻ്, ഷാജി ജോർജ് പ്രണത , കെ. എം അലി അക്ബർ എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google








